മഴ, തമിഴ്നാടിന്റെ രഞ്ജി മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റുന്നു

- Advertisement -

ഏറെ നാളായി തമിഴ്നാട്ടില്‍ തുടരുന്ന മഴയുടെ അനന്തര ഫലമായി ചെന്നൈയില്‍ നവംബര്‍ 17, 25 തീയ്യതികളില്‍ നടക്കാനിരുന്ന രഞ്ജി മത്സരങ്ങള്‍ മാറ്റുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍. മധ്യപ്രദേശ്, ബറോഡ എന്നിവരുമായുള്ള മത്സരങ്ങളാണ് മാറ്റുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതി ലഭിച്ചാല്‍ മത്സരങ്ങള്‍ മധ്യപ്രദേശിലും ബറോഡയിലുമാവും നടക്കുക.

കഴിഞ്ഞ മാസം നടന്ന ത്രിപുരയുമായുള്ള മത്സരം സമാനമായ സ്ഥിതിയില്‍ ത്രിപുരയിലെ മഴ കാരണം തമിഴ്നാടിലേക്ക് മാറ്റിയുരുന്നു. ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത് മധ്യപ്രദേശുമായുള്ള മത്സരം ഇന്‍ഡോറിലും ബറോഡയുമായുള്ള മത്സരം വഡോദരയിലുമാവും നടക്കുക എന്നാണ്. മൂന്ന് മത്സരങ്ങളില്‍ നി്നന് 7 പോയിന്റ് നേടിയ തമിഴ്നാട് ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement