സിദ്ധാര്‍ത്ഥ് ദേശായിക്ക് 6 വിക്കറ്റ്, കേരളം പരാജയ ഭീതിയില്‍

- Advertisement -

ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിലും കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സിനു അവസാനിപ്പിച്ച ശേഷം 99 റണ്‍സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ കേരളം 203 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അര്‍ദ്ധ ശതകങ്ങളുമായി അരു‍ണ്‍ കാര്‍ത്തിക്(69), സച്ചിന്‍ ബേബി(59) എന്നിവര്‍ പൊരുതിയെങ്കിലും അരങ്ങേറ്റക്കാരന്‍ ദേശായിക്ക് മുന്നില്‍ കേരളം പതറി.

സഞ്ജു സാംസണ്‍(28), ജലജ് സക്സേന(15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട കേരളം 208 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു.

ഗുജറാത്തിനായി സിദ്ധാര്‍ത്ഥ് ദേശായി ആറും പിയൂഷ് ചൗള മൂന്നും വിക്കറ്റ് നേടി. റുജുല്‍ ഭട്ടിനാണ് ഒരു വിക്കറ്റ്. 105 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 22/1 എന്ന നിലയിലാണ്. ഒരു ദിവസം ശേഷിക്കെ 9 വിക്കറ്റ് കൈയ്യിലുള്ള ഗുജറാത്തിനു വിജയം 83 റണ്‍സ് മാത്രം അകലെയാണ്.  പ്രിയാംഗ് പഞ്ചല്‍ 13, റണ്ണൊന്നുമെടുക്കാതെ ചിന്തന്‍ ഗജ എന്നിവരാണ് ക്രീസില്‍. 9 റണ്‍സ് നേടിയ ഗോഹില്‍ ആണ് പുറത്തായ ബാറ്റ്സ്മാന്‍. അക്ഷയ് ചന്ദ്രനാണ് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement