
സിജോമോന്‍ ജോസഫിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സൗരാഷ്ട്രയെ വരിഞ്ഞ് കെട്ടാന്‍ കേരളത്തിനായെങ്കിലും ലീഡ് കേരളം കൈവിട്ടും. ഇന്ന് രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസം മികച്ച തുടക്കമാണ് സൗരാഷ്ട്രയ്ക്ക് ലഭിച്ചത്. എന്നാല്‍ സിജോയുടെ ബൗളിംഗ് പ്രകടനത്തിനു മുന്നില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് ലീഡെന്ന മോഹം പൊലിയുകയായിരുന്നു. 107/0 എന്ന നിലയില്‍ നിന്ന് 178/7 എന്ന നിലയിലേക്ക് വീണ സൗരാഷ്ട്രയ്ക്ക് നിര്‍ണ്ണായകമായ ലീഡ് നേടുവാന്‍ സഹായിച്ചത് എട്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. 43 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ജെഎം ചൗഹാന്, ജയദേവ് ഉനഡ്കട് കൂട്ടുകെട്ട നേടിയത്. 78.5 ഓവറുകള്‍ ബാറ്റ് വീശിയ സൗരാഷ്ട്ര 232 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ 7 റണ്‍സിന്റെ നിര്‍ണ്ണായകമായ ലീഡ് സൗരാഷ്ട്രയ്ക്ക് കൈവശപ്പെടുത്താനായി.
37/0 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയെ മികച്ച നിലയിലേക്ക് ഓപ്പണര്‍മാരായ സ്നെല്‍ എസ് പട്ടേലും(49) റോബിന് ഉത്തപ്പയും നയിക്കുകയായിരുന്നു. സ്കോര്‍ 107ല്‍ നില്‍ക്കെ സിജോമോന്‍ ജോസഫ് പുറത്താക്കി കേരളത്തിന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. റോബിന് ഉത്തപ്പയെ(86)യും സിജോമോന്‍ ജോസഫ് പുറത്താക്കിയപ്പോള്‍ കേരളത്തിനു സൗരാഷ്ട്രയെ തളയ്ക്കാനാകുമെന്ന പ്രതീക്ഷയെത്തുകയായിരുന്നു.
1787/7 എന്ന നിലയിലേക്ക് വീണ സൗരാഷ്ട്രയ്ക്കെതിരെ നിര്‍ണ്ണായകമായ ആദ്യ ഇന്നിംഗ്സ് ലീഡ് നേടാനാകുമെന്ന് കേരളത്തിനു തോന്നിയെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറയ്ക്കുകയായിരുന്നു. ജയ്ദേവ് ഉനഡ്കട്-ചൗഹാന് കൂട്ടുകെട്ട് കേരളത്തിന്റെ സ്കോറിനു രണ്ട് റണ്‍സ് അകലെവരെ എത്തിക്കാനെ ആയുള്ളു. സ്കോര്‍ 223ല്‍ നില്‍ക്കെ ഉനഡ്കടിനെയും ദേവേന്ദ്രസിംഗ് ജഡേജയെയും പുറത്താക്കി ബേസില്‍ തമ്പി കേരളത്തിനു വീണ്ടും ലീഡിന്റെ പ്രതീക്ഷ നല്കിയ. എന്നാല്‍ അവസാന വിക്കറ്റില്‍ 9 റണ്‍സ് കൂടി നേടിയ ശേഷമാണ് സൗരാഷ്ട്ര ഇന്നിംഗ്സ് അവസാനിച്ചത്.
30 റണ്‍സുമായി ചൗഹാന് പുറത്താകാതെ നിന്നപ്പോള്‍ അവസാന വിക്കറ്റും ബേസില്‍ തമ്പി തന്നെ നേടി. ബേസില്‍ തമ്പി മൂന്നും സിജോമോന്‍ ജോസഫ് നാലും വിക്കറ്റുകളാണ് കേരളത്തിനായി നേടിയത്. ജലജ് സക്സേന, അക്ഷയ് കെസി എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial