സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചു

- Advertisement -

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്ര കൂറ്റൻ സ്കോറുമായി ഇന്നിങ്സ് അവസാനിപ്പിച്ചു. മൂന്നാം ദിനവും ബാറ്റിങ് തുടർന്ന സൗരാഷ്ട്രയെ ആദ്യ സെഷനിൽ തന്നെ പുറത്താക്കാൻ ബംഗാളിനായി. 8 വിക്കറ്റ് നഷ്ടത്തിൽ 384 റൺസ് എന്ന നിലയിൽ മത്സരം പുനരാരംഭിച്ച സൗരാഷ്ട്ര ഇന്ന് 425 റൺസിനാണ് ആൾ ഔട്ടായത്. ജഡേജയും ഉനഡ്കടും അവസാന വിക്കറ്റിൽ 38 റൺസോളം ചേർത്തു.

ജഡേജ 33 റൺസുമായി പുറത്താകാതെ നിന്നു. ഉനഡ്കട് 20 റൺസ് എടുത്താണ് പുറത്തായത്. ഇന്നലത്തെ പൂജാരയുടെയും വാസവദയുടെയും ഇന്മിങ്സുകൾ ആയിരുന്നു സൗരാഷ്ട്രയുടെ ഈ കൂറ്റൻ സ്കോറിന് കരുത്തായത്. 287 പന്തിൽ 106 റൺസ് എടുത്താണ് വാസവദ പുറത്തായത്. വാസവദയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. 66 റൺസ് എടുത്താണ് പൂജാര പുറത്തായത്.

ബംഗാളിനു വേണ്ടി ആകാശ് ദീപ് നാലു വിക്കറ്റുകൾ വീഴ്ത്തി. ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റും, മുകേഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Advertisement