Sarwate3

രഞ്ജി ട്രോഫി: രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിനെതിരെ പഞ്ചാബിന്റെ 9 വിക്കറ്റ് നഷ്ടം

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 180/9 എന്ന നിലയിൽ പഞ്ചാബ്. ആദ്യ ദിവസം 95/5 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കാരണം കളി തടസ്സപ്പെട്ട ശേഷം രണ്ടാം ദിവസവും വെറ്റ് ഗ്രൗണ്ട് കാരണം ഏറെ ഓവറുകള്‍ നഷ്ടമായിരുന്നു.

43 റൺസ് നേടിയ രമൺദീപ് സിംഗും 27 റൺസുമായി പുറത്താകാതെ നിന്ന മയാംഗ് മാര്‍ക്കണ്ടേയും 15 റൺസുമായി നിൽക്കുന്ന സിദ്ധാര്‍ത്ഥ് കൗളും ആണ് പഞ്ചാബിനെ മുന്നോട്ട് നയിച്ചത്.

143/9 എന്ന നിലയിൽ നിന്ന് 37 റൺസ് മാര്‍ക്കണ്ടേ – കൗള്‍ കൂട്ടുകെട്ട് നേടിയിട്ടുണ്ട്. കേരളത്തിനായി ആദിത്യ സര്‍വാതേ 5 വിക്കറ്റും സക്സേന 4 വിക്കറ്റും നേടി.

Exit mobile version