
സഞ്ജു സാംസണ് നേടിയ ശതകത്തിന്റെ ബലത്തില്‍ ജമ്മു കാശ്മീറിനെതിരെ കേരളം ചായ സമയത്ത് 64 ഓവറില്‍ 204/6 എന്ന നിലയില്‍. ചായയ്ക്ക് പിരിയുമ്പോള്‍ സഞ്ജു 102 റണ്‍സും സിജോമോന്‍ ജോസഫ് ഏഴ് റണ്‍സുമായാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടക്കുകയായിരുന്നു. എന്നാല്‍ മികച്ചൊരു തുടക്കം കേരളത്തിനു ലഭിച്ചില്ല. വിഷ്ണു വിനോദും(5), രോഹന് പ്രേമും(0) വേഗം മടങ്ങിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ജലജ് സക്സേനയും 22 റണ്‍സ് നേടി പുറത്തായി. ലഞ്ച് ബ്രേക്കിനു കേരളം 91/4 എന്ന നിലയിലായിരുന്നു. സഞ്ജു അപ്പോള്‍ 42 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു.
സച്ചിന് ബേബിയും(19) അരുണ്‍ കാര്‍ത്തിക്കും(35) സഞ്ജു സാംസണുമായി ചേര്‍ന്ന് ചെറിയ കൂട്ടുകെട്ടുകള്‍ നേടിയെങ്കിലും ആര്‍ക്കും അധിക നേരം പിടിച്ച് നില്ക്കാനായില്ല. 61.4 ഓവറില്‍ കേരളം 200 റണ്‍സ് നേടിയ കേരളത്തിനായി സഞ്ജു 148 പന്തില്‍ നിന്ന് 13 ബൗണ്ടറിയും ഒരു സിക്സും സഹിതം 100 തികച്ചത്.
ജമ്മുവിനു വേണ്ടി മുഹമ്മദ് മുദ്ദസിര്, അമീര്‍ അസീസ്, പര്‍വേസ് റസൂല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial