ശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കേരള താരം

ബംഗാളിനെതിരെ തന്റെ രഞ്ജി ശതകം നേടി സഞ്ജു സാംസണ്‍. ഒപ്പം മൂവായിരം ഫസ്റ്റ് ക്ലാസ് റണ്‍സും കേരളത്തിനായി താരം നേടി. ബംഗാളിനെതിരെയുള്ള ഇന്നിംഗ്സില്‍ 55 റണ്‍സില്‍ എത്തിയപ്പോളാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിനായി ഈ നേട്ടം കുറിയ്ക്കുന്ന ആറാമത്തെ താരമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെയുള്ള ശതകം നേടിയപ്പോള്‍ സച്ചിന്‍ ബേബിയും 3000 റണ്‍സ് തികച്ചിരുന്നു.

രോഹന്‍ പ്രേം, സുനില്‍ ഒയാസിസ്, ശ്രീകുമാര്‍ നായര്‍, വി എ ജഗദീഷ് എന്നിവരാണ് 3000 റണ്‍സ് തികച്ചിട്ടുള്ള താരങ്ങള്‍. ഇതില്‍ രോഹന്‍ പ്രേം മാത്രമാണ് 4000 കടന്നിട്ടുള്ള ഏക താരം.

Previous articleഅടിച്ച് തകര്‍ത്ത് കാല്ലം ഫെര്‍ഗൂസണ്‍, സിഡ്നി തണ്ടറിന് 172 റണ്‍സ്
Next article“താൻ എന്തിന് പി എസ് ജി വിടണം” – നെയ്മർ