
സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ കേരളം ശക്തമായ നിലയില്‍. ഉച്ച ഭക്ഷണ സമയത്ത് കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയിട്ടുള്ളത്. സഞ്ജു സാംസണ്(78*), അരുണ്‍ കാര്‍ത്തിക്(31*) എന്നിവരാണ് ക്രീസില്‍. ഇരുവരും അതിവേഗത്തിലാണ് സ്കോറിംഗ് നടത്തി വരുന്നത്. മത്സരത്തില്‍ 205 റണ്‍സിന്റെ ലീഡാണ് കേരളത്തിനു ഇതുവരെ നേടാനായിട്ടുള്ളത്.
69/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു 44 റണ്‍സ് നേടിയ രോഹന് പ്രേമിനെയാണ് ആദ്യം നഷ്ടമായത്. 70 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ജലജ്-രോഹന് സഖ്യം നേടിയത്. രോഹന് പുറത്തായ ശേഷമെത്തിയ സഞ്ജു-ജലജ് കൂട്ടുകെട്ട് 58 റണ്‍സ് നേടി. ജെഎം ചൗഹാനാണ് ജലജ് സക്സേനയെ(44) പുറത്താക്കിയത്. തുടര്‍ന്ന് മികച്ച ഫോമില്‍ ബാറ്റ് വീശിയ സഞ്ജു-അരുണ്‍ കാര്‍ത്തിക് കൂട്ടുകെട്ട് കേരളത്തിന്റെ സ്കോറിംഗ് വേഗത ഉയര്‍ത്തി. 61 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് ഇരുവരും നാലാം വിക്കറ്റില്‍ ഇതുവരെ നേടിയിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial