
സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 225 റണ്‍സിനു അവസാനിച്ചു. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ ആതിഥേയര്‍ക്കായില്ല. 68 റണ്‍സ് നേടിയ സഞ്ജു സാംസണ് നേടിയ അര്‍ദ്ധ ശതകമാണ് കേരള നിരയിലെ ശ്രദ്ധേയമായ പ്രകടനം. രോഹന് പ്രേം(29), സല്മാന് നിസാര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
ധര്‍മ്മേന്ദ്രസിംഗ് ജഡേജയുടെ ആറ് വിക്കറ്റ് നേട്ടമാണ് കേരളത്തെ പിന്നോട്ടടിച്ചത്. പിന്തുണയുമായി വന്ദിത് ജീവരജനിയും ജയദേവ് ഉനഡ്കടും രണ്ട് വീതം വിക്കറ്റ് നേടി. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് നേടിയിട്ടുണ്ട്. റോബിന് ഉത്തപ്പ(20*), സ്നെല്‍ എസ് പട്ടേല്‍(16*) എന്നിവരാണ് ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial