സൗരാഷ്ട്രയ്ക്കെതിരെ സഞ്ജുവിനു ശതകം

- Advertisement -

സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ സഞ്ജു സാംസണ് തകര്‍പ്പന്‍ ശതകം. 122 പന്തില്‍ നിന്നാണ് സഞ്ജു തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അരുണ്‍ കാര്‍ത്തിക് 57 റണ്‍സ് നേടി പുറത്താകാതെ സഞ്ജുവിനു(102*) കൂട്ടായി നില്‍ക്കുന്നു. 68 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 264/3 എന്ന നിലയിലാണ്. 257 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ഇതുവരെ കേരളം നേടിയിട്ടുള്ളത്.

9 ബൗണ്ടറിയും 3 സിക്സുമാണ് സഞ്ജു ഇതുവരെ രണ്ടാം ഇന്നിംഗില്‍ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement