Site icon Fanport

സാഹ രഞ്ജി ട്രോഫി ഫൈനലിനായുള്ള ബംഗാൾ ടീമിൽ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വ്രിദ്ധിമാൻ സാഹയെ രഞ്ജി ട്രോഫി ഫൈനലിനായുള്ള ബംഗാൾ ടീമിൽ ഉൾപ്പെടുത്തി. ഫോമിലില്ലാത്ത ഓപണർ അഭിഷേക് രാമന് പകരക്കാരനായി ഫൈനലിൽ സാഹ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർച്ച് 9നാണ് ഫൈനൽ നടക്കുന്നത്. സാഹ ഇതിനു മുമ്പ് 2017-18 സീസൺ രഞ്ജിയിലാണ് അവസാനമായി ബംഗാളിനു വേണ്ടി കളിച്ചത്.

അന്ന് നാലു മത്സരങ്ങൾ കളിച്ച സാഹയ്ക്ക് 38 ആയിരുന്നു ശരാശരി. ഇന്ന് കർണാടകയെ 174 റൺസിന് തോൽപ്പിച്ചാണ് ബംഗാൾ ഫൈനലിൻ യോഗ്യത നേടിയത്. ഫൈനലിൽ ഗുജ്റാത്തോ സൗരാഷ്ട്രയോ ആകും ബംഗാളിന്റെ എതിരാളികൾ

Exit mobile version