സച്ചിൻ ബേബി പുറത്ത്, ജലജ് സക്‌സേന കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ

ഓൾ റൗണ്ടർ ജലജ് സക്‌സേനയെ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. സച്ചിൻ ബേബിയെ മാറ്റിയാണ് ജലജ് സക്‌സേനയെ ക്യാപ്റ്റനായി നിയമിച്ചത്. രഞ്ജി ട്രോഫിയിൽ ഈ സീസണിൽ കേരളം പുറത്തെടുത്ത മോശം പ്രകടനത്തെ തുടർന്നാണ് സച്ചിൻ ബേബിയെ മാറ്റാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.

ജനുവരി 27ന് ആന്ധ്ര പ്രാദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. കഴിഞ്ഞ രഞ്ജി മത്സരത്തിൽ കേരളത്തിന് വേണ്ടി കളിച്ച സിജോമോൻ ജോസഫും മുഹമ്മദ് അസ്ഹറുദീനും ആന്ധ്ര പ്രാദേശിനെതിരെ ഉണ്ടാവില്ല. അതെ സമയം കഴിഞ്ഞ മത്സരങ്ങളിൽ കേരള ടീമിനൊപ്പം ഇല്ലാതിരുന്ന റോബിൻ ഉത്തപ്പയും ബേസിൽ തമ്പിയും രാഹുൽ പിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിനൊപ്പം ന്യൂസിലാൻഡ് പര്യടനം നടത്തുന്ന ബാറ്റ്സ്മാൻ സഞ്ജു സാംസണും ടീമിൽ ഇല്ല.

Previous articleസിറ്റിയിൽ ഏറ്റവും നന്നായി പെനാൽറ്റിയെടുക്കുക ഗോൾ കീപ്പർ എഡേഴ്സൺ ആണെന്ന് ഗ്വാർഡിയോള
Next articleമാത്യൂസിന് സെഞ്ചുറി, സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് ലീഡ്