രഞ്ജി ട്രോഫി, സർഫറാസ് ഖാന് വീണ്ടും സെഞ്ച്വറി

രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ മികച്ച സ്കോറിലേക്ക് നീങ്ങുന്നു‌. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ മുംബൈ 351-8 എന്ന നിലയിൽ ആണ്. സർഫറാസ് ഖാൻ സെഞ്ച്വറിയുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്. സർഫറാസ് ഈ രഞ്ജി സീസണിലെ നാലാം സെഞ്ച്വറി ആണ് നേടിയത്‌. സർഫറാസ് 224 പന്തിൽ നിന്ന് 119 റൺസുമായി ക്രീസിൽ നിൽക്കുന്നു. 6 റൺസുമായി തുശാർ പാണ്ടെയും ക്രീസിൽ ഉണ്ട്

സർഫറാസ് ഖാൻ അവസാന 12 രഞ്ജി മത്സരങ്ങളിൽ നിന്ന് 7 സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. മുംബൈയെ 400 എടുക്കും മുമ്പ് എറിഞ്ഞിടുക ആയിരിക്കും മധ്യപ്രദേശിന്റെ ലക്ഷ്യം. മധ്യപ്രദേശിനായി ഇതുവരെ അനുഭവ് അഗർവാൾ മൂന്ന് വിക്കറ്റും ഗൗരവ് യാദവ്, സരാൻസ് ജെയിൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version