അക്ഷയ് കെസിയ്ക്ക് നാല് വിക്കറ്റ്, കേരളത്തിന് ലീഡ്

ജമ്മുകാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിങ്സിൽ 46 റൺസിന്റെ ലീഡ്.  ഒന്നാം ഇന്നിങ്സിൽ ജമ്മുകാശ്മീരിനെ കേരളം 173 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. ആദ്യ ബാറ്റ് കേരളം സഞ്ജു സാംസണിനെ സെഞ്ചുറിയുടെ മികവിൽ 219 റൺസ് എടുത്തിരുന്നു.

കേരളത്തിന് വേണ്ടി അക്ഷയ് കെസി  നാല് വിക്കറ്റെടുത്തപ്പോൾ സിജോമോൻ ജോസഫും ജലജ് സക്സേനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.  ജമ്മുകാശ്മീരിനു വേണ്ടി ശുഭം ഖജൂരിയ 41 റൺസും ബന്ദീപ് സിങ് 39 റൺസും അഹമ്മദ് ബണ്ടി 35 റൺസ് എടുത്ത് പുറത്തായി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുത്തിട്ടുണ്ട്. 20 റൺസ് എടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.  16 റൺസ് എടുത്ത് ജലജ് സക്സേനയും 6 റൺസ് എടുത്തു രോഹൻ പ്രേമും പുറത്താവാതെ നിൽക്കുന്നുണ്ട്. കേരളത്തിന് 91 റൺസിന്റെ ലീഡ് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഞ്ചു വർഷത്തിന് ശേഷം ഗ്രൂപ്പിൽ ആദ്യ തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്
Next articleഐ.എസ്.എൽ ആദ്യ മത്സരം കൊച്ചിയിൽ, ഫൈനൽ കൊൽക്കത്തയിൽ