Site icon Fanport

രഞ്ജി ട്രോഫി ഫൈനൽ, ബംഗാളിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്ര ഉയർത്തിയ ആദ്യ ഇന്നിങ്സിലെ കൂറ്റൻ സ്കോർ പിന്തുടരുന്ന ബംഗാളിന് ആദ്യ രൺ വിക്കറ്റുകൾ നഷ്ടമായി. ബംഗാളിന്റെ ആദ്യ ഇന്നിങ്സിൽ 31 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 68 എന്ന നിലയിലാണ് അവർ ഉള്ളത്. 26 രൺസ് എടുത്ത ഗരാമിയുടെയും 9 റൺസ് എടുത്ത അഭിമന്യു ഈശ്വരന്റെയും വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്.

ജഡേജയും പ്രേരക് മങ്കടുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. ഇപ്പോൾ 12 റൺസുമായി സുദീപും 17 റൺസുമായി മനോജ് തിവാരിയുമാണ് ക്രീസിൽ ഉള്ളത്. സൗരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 425 റൺസ് എടുത്തിരുന്നു. ഇന്നലത്തെ പൂജാരയുടെയും വാസവദയുടെയും ഇന്മിങ്സുകൾ ആയിരുന്നു സൗരാഷ്ട്രയുടെ ഈ കൂറ്റൻ സ്കോറിന് കരുത്തായത്. 287 പന്തിൽ 106 റൺസ് എടുത്താണ് വാസവദ പുറത്തായത്. വാസവദയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. 66 റൺസ് എടുത്താണ് പൂജാര പുറത്തായത്.

Exit mobile version