Picsart 24 01 05 11 18 15 772

രഞ്ജി ട്രോഫി; ഉത്തർപ്രദേശിന് ടോസ്, സഞ്ജു കേരളത്തെ നയിക്കുന്നു

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് ഉത്തർ പ്രദേശിനെ നേരിടുകയാണ്. ആലപ്പുഴയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ഉത്തർപ്രദേശ് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ആലപ്പുഴ SD കോളേജ് ഗ്രൗണ്ടിലാണ് മത്സരം. വെളിച്ച കുറവ് കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. കേരളത്തെ സഞ്ജു സാംസണാണ് നയിക്കുന്നത്‌.

ടീം: സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, കൃഷ്ണ പ്രസാദ്, രോഹൻ പ്രേം, സച്ചിൻ ബേബി, ജലജ് സക്സേന, ശ്രേയസ് ഗോപാൽ, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ,നിധീഷ്

Exit mobile version