Picsart 24 01 07 11 47 11 496

രഞ്ജി ട്രോഫി; പൂജാരക്ക് ഫസ്റ്റ് ക്ലാസിലെ 17ആം ഇരട്ട സെഞ്ച്വറി

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്ക് ആയി ചേതേശ്വർ പൂജാര ഇരട്ട സെഞ്ച്വറി നേടി. ജാർഖണ്ഡിനെ നേരിടുന്ന സൗരാഷ്ട്ര ഇപ്പോൾ ശക്തനായ നിലയിൽ ആണ്. അവർ ആദ്യ ഇന്നിംഗ്സിൽ 533/4 എന്ന നിലയിലാണ്. അവർക്ക് ഇപ്പോൾ 391 റൺസിന്റെ ലീഡായി. ആദ്യ ഇന്നിംഹ്സിൽ ജാർഖണ്ഡ് 142 റൺസിന് ഓളൗട്ട് ആയിരുന്നു.

പൂജാര 333 പന്തിൽ 216 റൺസിൽ നിൽക്കുകയാണ്. 27 ഫോർ അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. പൂജാരയുടെ 17ആം ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ച്വറി ആണിത്. 87 റൺസുമായി പ്രേരരക് മങ്കാദും ക്രീസിൽ ഉണ്ട്.

Exit mobile version