രഞ്ജി ട്രോഫി : കേരളം വിജയത്തിനരികെ

ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം വിജയത്തിനരികിൽ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ജമ്മുകശ്മീർ രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എടുത്തിട്ടുണ്ട്. അവസാന ദിവസം ജമ്മുകാശ്മീരിനു 3 വിക്കറ്റ് മാത്രം ബാക്കി നിൽക്കെ 182 റൺസ് വേണം.

മൂന്നാം ദിവസം 45/ 1 എന്ന ഭേദപ്പെട്ട സ്‌കോറിൽ മത്സരം തുടങ്ങിയ കേരളം പക്ഷെ മികച്ച സ്കോർ പടുത്തുയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. 191 റൺസിന് എല്ലാവരും പുറത്തായ കേരളം 237 റൺസിന്റെ ലീഡ്  ആണ് ജമ്മുകാശ്മീരിനു മുൻപിൽ നേടിയത്.

തുടർന്ന് ബാറ്റിംഗ് തുടങ്ങിയ ജമ്മുകശ്മീർ കേരള ബൗളർമാർക്ക് മുൻപിൽ തകരുകയായിരുന്നു. ജമ്മുകാശ്മീരിനു വേണ്ടി പ്രണവ് ഗുപ്‌തയും പർവേസ് റസൂലും ഒഴിക്കെ ആരും രണ്ടക്കം കടന്നില്ല.  കേരളത്തിന് വേണ്ടി നിധീഷ്, സിജോമോൻ ജോസഫ്, അക്ഷയ് കെ.സി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article11 വർഷങ്ങൾക്കു ശേഷമൊരു ഏഷ്യൻ യോഗ്യത തേടി ഇന്ത്യൻ അണ്ടർ 19 ടീം
Next articleഡെംബെലെ തിരിച്ചെത്തുന്നു