രഞ്ജി ഘടന മാറുന്നു, ഇനി ടീമുകളെ നാല് ഗ്രൂപ്പായി തിരിക്കും

ഈ സീസണ്‍ മുതല്‍ രഞ്ജി ക്രിക്കറ്റിന്റെ ഘടന മാറുന്നു. കളിക്കാര്‍ക്കു മേലുള്ള അധികഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരുന്ന ടീമുകളെ ഇനി മുതല്‍ നാല് ഗ്രൂപ്പുകളായി തിരിച്ച് മത്സരം നടത്തുവാനാണ് തീരുമാനം എന്നാണ് അറിയുവാന്‍ കഴിയുന്നത്. 2012 സീസണ്‍ മുതല്‍ 3 ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരുന്നത്.

പുതിയ സീസണിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ബോര്‍ഡിന്റെ ടെക്നിക്കല്‍ & ടൂര്‍സ് & ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് പുതിയ പ്രകാരത്തില്‍ ടീമുകളെ നാല് ഗ്രൂപ്പാക്കി മാറ്റിയത്. ഇതിന്‍ പ്രകാരം ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും കഴിഞ്ഞ തവണത്തെക്കാള്‍ 2 മത്സരങ്ങള്‍ കുറവ് കളിച്ചാല്‍ മതിയാവും. ഓരോ രഞ്ജി മത്സരത്തിനിടയിലും 4 ദിവസത്തെ ഇടവേളയും നടപ്പിലാക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാവും ക്വാര്‍ട്ടര്‍ ഫൈനലുകളിലേക്ക് യോഗ്യത നേടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൂണിക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാം – ഗാരത് സൗത്‌ഗേറ്റ്
Next articleഉപുല്‍ തരംഗയ്ക്ക് വിലക്ക്