രഞ്ജി ട്രോഫി ഫൈനൽ, സൗരാഷ്ട്രയ്ക്ക് മികച്ച തുടക്കം

- Advertisement -

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്രയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ സെഷനിൽ 31 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ‌ 73 റൺസ് എന്ന നിലയിലാണ് സൗരാഷ്ട്ര ഉള്ളത്. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ എതിരാളികളായ ബംഗാളിൻ. ഇതുവരെ വിക്കറ്റ് എടുക്കനുള്ള ഒരു അവസരം വരെ സൃഷ്ടിക്കാൻ ആയിട്ടില്ല.

37 റൺസുമായി അവി ബറോട്ടും 35 റൺസുമായി ഹാർവിക് ദേശായിയും പക്വതയോടെ ബാറ്റ് ചെയ്യുകയാണ്. ഇന്ത്യൻ താരം പൂജാര ഇന്ന് സൗരാഷ്ട്രയുടെ ബാറ്റിംഗ് നിരയിക് ഉണ്ട്. വൃദ്ധിമാൻ സാഹ ബംഗാളിനായും കളിക്കുന്നുണ്ട്.

Advertisement