Site icon Fanport

കോവിഡ് ഭീതി, രഞ്ജി ട്രോഫി അടക്കം പ്രാദേശിക ടൂർമെന്റുകൾ നീട്ടിവെച്ചു

രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്ത് 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി, കേണൽ സി കെ നായിഡു ട്രോഫി, സീനിയർ വനിതാ ടി 20 ലീഗ് എന്നിവ മാറ്റിവച്ചതായി ബിസിസിഐ അറിയിച്ചു. രഞ്ജി ട്രോഫിയും കേണൽ സി കെ നായിഡു ട്രോഫിയും ഈ മാസം ആരംഭിക്കാനിരിക്കെ ആണ് തീരുമാനം. എല്ലാ ടീമുകളും രഞ്ജി സ്ക്വാഡ് പ്രഖ്യാപിച്ച് ആദ്യ മത്സരത്തിനായി ഒരുങ്ങുമ്പോൾ ആണ് നീട്ടിവെക്കുന്നു എന്ന അറിയിപ്പ് വരുന്നത്. സീനിയർ വനിതാ ടി20 ലീഗ് ഫെബ്രുവരിയിൽ ആയിരുന്നു നടക്കേണ്ടത്.

കോവിഡ് സാഹചര്യം വിശകലനം ചെയ്ത് പിന്നീട് രഞ്ജി ട്രോഫി നടക്കുന്നത് തീരുമാനിക്കും. കഴിഞ്ഞ സീസണിൽ കൊറോണ കാരണം രഞ്ജി ട്രോഫി നടന്നിരുന്നില്ല.

Exit mobile version