
കേരളത്തിന്റെ 335 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്ന രാജസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. ജലജ് സക്സേനയുടെ ബൗളിംഗ് മികവിനു മുന്നില്‍ രാജസ്ഥാന് ബാറ്റിംഗ് നിര തകരുന്ന കാഴ്ചയാണ് മത്സരത്തിന്റെ രണ്ടാം ദിനം കണ്ടത്. രാജസ്ഥാന് ഇന്നിംഗ്സില്‍ വീണ 6 വിക്കറ്റും വീഴ്ത്തിയത് ജലജ് സക്സേനയാണ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രാജസ്ഥാന് 134/6 എന്ന നിലയിലാണ്.
ദിഷാന്ത് യാഗ്നിക് നേടിയ അര്‍ദ്ധ ശതകമാണ് രാജസ്ഥാന് നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം. 62 റണ്‍സ് നേടിയ ശേഷമാണ് ദിഷാന്ത് പുറത്തായത്. 22 റണ്‍സ് നേടിയ ബിഷ്ണോയി സീനിയര്‍ ആണ് ക്രീസില്‍.
നേരത്തെ ആദ്യ ദിവസത്തെ സ്കോറായ 232/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു 42 റണ്‍സ് നേടിയ സഞ്ജു സാംസണേ ആദ്യം നഷ്ടമായി. സച്ചിന് ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും(21) പൊരുതി നോക്കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടു കൂടി കേരളത്തിന്റെ ചെുറത്ത്നില്പ് അവസാനിക്കുകയായിരുന്നു. 118.3 ഓവര്‍ ബാറ്റ് ചെയ്ത കേരളം 335 റണ്‍സിനു ഓള്‍ഔട്ട് ആയി. സച്ചിന് ബേബി 78 റണ്‍സ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial