
സൗരാഷ്ട്രയെ വീഴ്ത്തിയതോടെ കേരളം ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഗ്രൂപ്പില്‍ നിന്ന് നോക്ഔട്ടിലേക്ക് കടക്കുക ആരെന്ന് പ്രവചിക്കുക അസാധ്യം എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഗുജറാത്ത്, കേരളം, സൗരാഷ്ട്ര എന്നീ ടീമുകള്‍ മറ്റു നാല് ടീമുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. 10 പോയിന്റിനു അപ്പുറം വേറെ ഒരു ടീമിനും ഗ്രൂപ്പില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് പോരാട്ടം ഈ മൂന്ന് ടീമുകളിലേക്ക് ചുരുങ്ങുന്നതിനു ഇടയാക്കിയിട്ടുണ്ട്.
ഗുജറാത്തിനു 27 പോയിന്റാണ് ഇതുവരെ നേടാനായിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തിനെക്കാള്‍ മൂന്ന് പോയിന്റ് അധികം. ഏറെക്കുറെ ഗുജറാത്ത് യോഗ്യത നേടിയ മട്ടാണ്. ജാര്ഖണ്ഡുമായിട്ടുള്ള അവസാന മത്സരത്തില്‍ ഗുജറാത്തിനു തന്നെയാണ് വിജയിക്കുവാന്‍ മുന്‍തൂക്കം കല്പിക്കുന്നത്. എന്നിരുന്നാലും ഒരു തോല്‍വി സംഭവിക്കുകയാണെങ്കില്‍ ഗുജറാത്തിന്റെ സ്ഥിതിയും പരുങ്ങലിലാവും. റണ്‍റേറ്റ് കണക്കാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിചേര്‍ന്നാല്‍ ആ അവസ്ഥ ഗുജറാത്തിനു തിരിച്ചടിയായേക്കും. ഈ മൂന്ന് ടീമുകളില്‍ ഏറ്റവും മോശം റണ്‍റേറ്റ് ഗുജറാത്തിനാണുള്ളത്. ഒരു തോല്‍വി പോലും അറിയാതെയാണ് ഗുജറാത്ത് അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
വിജയത്തില്‍ കുറഞ്ഞൊരു ഫലവും സൗരാഷ്ട്രയെ സഹായിക്കുകയില്ല. എന്നാല്‍ മറ്റു ടീമുകള്‍ വിജയിക്കുക ചെയ്താല്‍ സൗരാഷ്ട്രയ്ക്ക് സാധ്യതയില്ല. കേരളത്തിന്റെയോ ഗുജറാത്തിന്റെയോ മത്സരം സമനിലയിലോ ഇരു ടീമുകളില്‍ ഒരു ടീം പരാജയപ്പെട്ടാലോ മാത്രമാണ് സൗരാഷ്ട്രയ്ക്ക് സാധ്യതയുള്ളത്. കേരളം വിജയിക്കുകയും ഗുജറാത്തിന്റെ മത്സരം സമനിലയില്‍ അവസാനിക്കുകയും സൗരാഷ്ട്രയ്ക്ക് ബോണ്‍സ് പോയിന്റോടു കൂടി വിജയം നേടാനായാലും സൗരാഷ്ട്ര നോക്ഔട്ടില്‍ കടക്കുകയും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പുറത്ത് പോകുവാനുള്ള സാധ്യത ഏറെയാണ്
കേരളം തങ്ങളുടെ മത്സരം ജയിക്കുന്നില്ലെങ്കില്‍ പുറത്ത് പോകുവാനുള്ള സാധ്യത കൂടുതലാണ്. ഹരിയാനയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഹരിയാനയിലാണ് മത്സരം നടക്കുന്നത്. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ശേഷം മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും സൗരാഷ്ട്രയ്ക്ക് വിജയം കൊയ്യാനായാല്‍ കേരളത്തിന്റെ സ്ഥിതി പരുങ്ങലിലാവും. അല്ലാത്ത പക്ഷം ഗുജറാത്ത് തങ്ങളുടെ മത്സരം പരാജയപ്പെടണം. ഹരിയാനയെ പരാജയപ്പെടുത്തി നോക്ഔട്ട് ഘട്ടത്തിലേക്ക് കേരളം കടക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രതീക്ഷിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial