കേരളത്തിന്റെ മത്സരം ഇനിയും തുടങ്ങിയിട്ടില്ല, കര്‍ണ്ണാടകയ്ക്കെതിരെ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ കേരളത്തിന്റെ വിദര്‍ഭയുമായുള്ള മത്സരം മോശം കാലാവസ്ഥ കാരണം ഇതുവരെ തുടങ്ങിയിട്ടില്ല. അതേ സമയം നാഗ്പൂരില്‍ നടക്കുന്ന മുംബൈ കര്‍ണ്ണാടക മത്സരത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞപ്പോള്‍ മുംബൈ 90/7 എന്ന നിലയിലാണ്. വിനയ് കുമാര്‍ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടി മുംബൈ ബാറ്റിംഗ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. അഖില്‍ ഹെര്‍വാഡ്കര്‍ 28 റണ്‍സുമായി മുംബൈ നിരയില്‍ തിളങ്ങി. അഖിലിനു കൂട്ടായി ധവാല്‍ കുല്‍ക്കര്‍ണി(12*) ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ മത്സരത്തില്‍ ടോസ് ഇതുവരെ നടന്നിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് നടക്കുന്ന പരിശോധനയ്ക്ക് ശേഷമായിരിക്കും കളി എപ്പോള്‍ പുനരാരംഭിക്കുമെന്ന പറയാനാകുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial