primus mobile
primus mobile

മുംബൈയെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വിയോ?

കര്‍ണ്ണാടകയ്ക്കെതിരെ മുംബൈയ്ക്ക് തോല്‍വി ഒഴിവാക്കുക ദുഷ്കരമാവുമെന്ന് സൂചന. നിലവിലെ സ്ഥിതിയില്‍ ഇന്നിംഗ്സ് തോല്‍വിയാണ് മുംബൈയെ ഉറ്റുനോക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ കര്‍ണ്ണാടക നേടിയ 570 റണ്‍സ് പിന്തുടരാനിറങ്ങിയ മുംബൈ രണ്ടാം ഇന്നിംഗ്സില്‍ 120/3 എന്ന നിലയിലാണ്. 55 റണ്‍സുമായി സൂര്യകുമാറിന്റെ ചെുറത്ത്നില്പാവും ശേഷിക്കുന്ന രണ്ട് ദിവസങ്ങളില്‍ മുംബൈ പ്രതീക്ഷകളുടെ ചുക്കാന്‍ പിടിക്കുക. 3 റണ്‍സ് നേടി ആകാശ് പര്‍ക്കാര്‍ 3 റണ്‍സുമായി ക്രീസില്‍ സൂര്യകുമാറിനൊപ്പമുണ്ട്.

395/6 എന്ന നിലയില്‍ നിന്ന് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കര്‍ണ്ണാടക തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 570 റണ്‍സിനു ഓള്‍ഔട്ടാകുകയായിരുന്നു. പുറത്താകാതെ 150 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും അവസാന വിക്കറ്റില്‍ 51 റണ്‍സ് നേടിയ ശ്രീനാഥ് അരവിന്ദും കൂടിയാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. അവസാന വിക്കറ്റില്‍ 92 റണ്‍സാണ് സഖ്യം നേടിയത്. ധവാല്‍ കുല്‍ക്കര്‍ണി രണ്ടും ശിവം മല്‍ഹോത്ര 3 വിക്കറ്റുമാണ് മൂന്നാം ദിവസം നേടിയത്. രണ്ടാം ദിവസം ശിവം ഡുബേ മുംബൈയ്ക്കായി അഞ്ച് വിക്കറ്റ് നേടിയിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ 2 വിക്കറ്റ് വീഴ്ത്തി സിംഎം ഗൗതം കര്‍ണ്ണാടകയ്ക്കായി തിളങ്ങി. ശ്രീനാഥ് അരവിന്ദിനു ഒരു വിക്കറ്റും ലഭിച്ചു. പൃഥ്വി ഷാ(14), ജയ് ഗോകുല്‍ ബിസ്റ്റ(20), അഖില്‍ ഹെര്‍വാദ്കര്‍(27) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. കര്‍ണ്ണാടകയെ വീണ്ടും ബാറ്റ് ചെയ്യിക്കാനായി 277 റണ്‍സ് കൂടി മുംബൈ നേടേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial