കര്‍ണ്ണാടകയുടെ ലീഡ് 222, മുംബൈ സാധ്യതകള്‍ മങ്ങുന്നു

- Advertisement -

മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കര്‍ണ്ണാടക. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 222 റണ്‍സ് ലീഡ് സഹിതം കര്‍ണ്ണാടക 395/6 എന്ന ശക്തമായ നിലയിലാണ്. ശ്രേയസ് ഗോപാല്‍(80*) നായകന്‍ വിനയ് കുമാര്‍(31*) എന്നിവരാണ് ക്രീസില്‍. മയാംഗ് അഗര്‍വാല്‍(78), മിര്‍ കൗനൈന്‍ അബ്ബാസ്(50), സി എം ഗൗതം(79) എന്നിവരും കര്‍ണ്ണാടകയുടെ സ്കോറിംഗിനു ശക്തി പകര്‍ന്നു.

മുംബൈയ്ക്കായി ശുഭം ഡേ 5 വിക്കറ്റുകള്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement