രഞ്ജി ട്രോഫി: തമിഴ്നാടിനെ അഭിനവ് മുകുന്ദ് നയിക്കും

വരുന്ന രഞ്ജി സീസണില്‍ തമിഴ്നാടിനെ അഭിനവ് മുകുന്ദ് നയിക്കും. ബാബ ഇന്ദ്രജിത്തിനെ വൈസ് ക്യാപ്റ്റനാക്കി നിയമിച്ചിട്ടുണ്ട്. ഒക്ടോബര്‍ 6നു എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആന്ധ്രയുമായാണ് തമിഴ്നാടിന്റെ ആദ്യ മത്സരം. തമിഴ്നാടിലെ പല പ്രമുഖ താരങ്ങളുമുണ്ടെങ്കിലും സീസണ്‍ മുഴുവന്‍ അഭിനവ് മുകുന്ദിന്റെ ലഭ്യത ഉറപ്പായതിനാലാണ് താരത്തിനെ ക്യാപ്റ്റനാക്കുവാന്‍ നിശ്ചയിച്ചത്. നേരത്തെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ക്യാപ്റ്റനായ വിജയ് ശങ്കറിനെ രഞ്ജിയിലും ക്യാപ്റ്റനാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും താരം ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ടത്തിനാല്‍ മുകുന്ദിനു നറുക്ക് വീണു.

തമിഴ്നാട് സ്ക്വാഡ്: അഭിനവ് മുകുന്ദ്, ബാബ ഇന്ദ്രജിത്ത്, മുരളി വിജയ്, എം കൗശിക് ഗാന്ധി, എന്‍ ജഗദീശന്‍, ബാബ അപരാജിത്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹില്‍ ഷാ, കെ വിഗ്നേശ്, ആര്‍ അശ്വിന്‍, എല്‍ വിഗ്നേഷ്, ആര്‍ സായി കിഷോര്‍, വി ലക്ഷമണ്‍, ആര്‍ രോഹിത്, മലോലന്‍ രംഗരാജന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ് ദിനത്തിൽ ഹർത്താൽ, ഫുട്ബോൾ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു
Next articleമലിംഗയില്ലാതെ ശ്രീലങ്ക പാക്കിസ്ഥാനെതിരെ ഏകദിനങ്ങള്‍ക്ക്