രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം, കേരളത്തിനു ലീഡ്

മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ പഞ്ചാബില്‍ നിന്ന് ലീഡ് തിരിച്ചു പിടിച്ച് കേരളം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുത്തിട്ടുണ്ട്. കേരളത്തിന് ഇപ്പോൾ 31 റൺസിന്റെ ലീഡ് ഉണ്ട്.

ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായ ബൗളിംഗ് പ്രകടനത്തിലൂടെ തിരികെ വന്ന കേരളം പഞ്ചാബിന്റെ ലീഡ് 96 റണ്‍സില്‍ നിലനിര്‍ത്തുകയായിരുന്നു. മന്‍ദീപ് സിംഗ്(89) ആണ് പഞ്ചാബ് ഇന്നിംഗ്സില്‍ മികച്ച് നിന്നത്. സന്ദീപ് വാര്യര്‍ 5 വിക്കറ്റ് വീഴ്ത്തി കേരളത്തിനായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു തുടക്കത്തില്‍ അരുണ്‍ കാര്‍ത്തിക്കിനെ(0) നഷ്ടമായെങ്കിലും 75 റണ്‍സ് രണ്ടാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത് രാഹുല്‍ പിയും മുഹമ്മദ് അസ്ഹറുദ്ദീനും കൂടി കേരളത്തെ മുന്നോട്ട് നയിച്ചു. സഞ്ജു സാംസണ്‍(3) വേഗത്തില്‍ പുറത്തായെങ്കിലും സച്ചിന്‍ ബേബി അസ്ഹറുദ്ദീന്റെ കൂടെ കൂടി കേരളത്തെ മുന്നോട്ട് നയിച്ചു.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അസ്ഹര്‍(76), സച്ചിന്‍ ബേബി(16) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.  സിദ്ധാര്‍ത്ഥ് കൗള്‍, മന്‍പ്രീത് സിംഗ് ഗ്രേവാല്‍, മയാംഗ് മാര്‍ക്കണ്ടേ എന്നിവരാണ് പഞ്ചാബിന്റെ വിക്കറ്റ് നേട്ടക്കാര്‍.

Exit mobile version