മുംബൈയ്ക്കെതിരെ കര്‍ണ്ണാടക കുതിയ്ക്കുന്നു

മുംബൈയെ 173 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കര്‍ണ്ണാടകയ്ക്ക് മികച്ച ബാറ്റിംഗ് തുടക്കം. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ മുംബൈയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനു 58 റണ്‍സ് പിന്നിലായി 115/1 എന്ന നിലയിലാണ് കര്‍ണ്ണാടക. 40 റണ്‍സ് നേടിയ രവികുമാര്‍ സമര്‍ത്ഥ് ആണ് പുറത്തായത്. മയാംഗ് അഗര്‍വാല്‍(62*), മിര്‍ കൗനിന്‍ അബ്ബാസ്(12*) എന്നിവരാണ് ക്രീസില്‍. ശിവം ദുബേ ആണ് മുംബൈയുടെ ഏക വിക്കറ്റ് നേടിയത്.

നേരത്തെ ടോസ് നേടിയ കര്‍ണ്ണാടക നായകന്‍ വിനയ് കുമാര്‍ മുംബൈയെ ബാറ്റിംഗിനയയ്ച്ചു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ പൃഥ്വി ഷായെ പുറത്താക്കിയ വിനയ് കുമാര്‍ തന്റെ തൊട്ടടുത്ത ഓവറില്‍ ആദ്യ രണ്ട് പന്തുകളിലായി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ധവാല്‍ കുല്‍ക്കര്‍ണിയുടെ 75 റണ്‍സിന്റെ പിന്‍ബലത്തില്‍ അവസാന വിക്കറ്റില്‍ നേടിയ 70 റണ്‍സാണ് ടീമിന്റെ സ്കോര്‍ 173ലേക്ക് എത്തിച്ചത്. വിനയ് കുമാര്‍ മത്സരത്തില്‍ ആറ് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial