ആദ്യ ദിവസം 223 റണ്‍സ് നേടി മധ്യ പ്രദേശ്, നഷ്ടമായത് ആറ് വിക്കറ്റുകള്‍

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യ ദിവസം 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 223 റണ്‍സ് നേടി മധ്യ പ്രദേശ്. അങ്കിത് ദാനെ നേടിയ അര്‍ദ്ധ ശതകവും(59) നമന്‍ ഓജ(49), ഹര്‍മന്‍പ്രീത് സിംഗ്(47*) എന്നിവരുടെ ബാറ്റിംഗാണ് മധ്യപ്രദേശിനെ മെച്ചപ്പെട്ട സ്കോറിലേക്ക് കൊണ്ടെത്തിച്ചത്. ഡല്‍ഹിയ്ക്കായി വികാസ മിശ്ര 3 വിക്കറ്റും വികാസ് ടോകാസ്, നവദീപ് സൈനി, മനന്‍ ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഉച്ച ഭക്ഷണ സമയത്ത് 90/3, ചായയ്ക്ക് പിരിയുമ്പോള്‍ 158/5 എന്ന നിലയിലായിരുന്നു മധ്യ പ്രദേശ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial