വിദര്‍ഭയെ പിടിച്ചുകെട്ടി കേരളത്തിന്റെ ബൗളിംഗ്

- Advertisement -

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വിദര്‍ഭയെ പിടിച്ചുകെട്ടി കേരളത്തിന്റെ ബൗളിംഗ്. ആദ്യ ദിവസം ഭൂരിഭാഗവും നനഞ്ഞ ഗ്രൗണ്ട് കാരണം സമയം നഷ്ട്ടപെട്ട മത്സരത്തിൽ രണ്ടാം ദിനം വിദര്‍ഭ മുൻനിരയെ പിടിച്ചു കെട്ടി കേരള ബൗളർമാർ. രണ്ടാമത്തെ ദിവസം ലഞ്ചിന്‌ പിരിയുമ്പോൾ വിദര്‍ഭ 6 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിൽ തകർച്ച നേരിടുകയാണ്.

വിദര്‍ഭക്ക് വേണ്ടി കരൺ ശർമ 31 റൺസ് എടുത്തു പൊരുതി നോക്കിയെങ്കിലും മറ്റു ബാറ്റ്സ്മാൻമാർക്ക്  കാര്യാമായ പിന്തുണ നൽകാനായില്ല. കേരളത്തിന് വേണ്ടി അക്ഷയ് കെ.സി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജലജ് സക്സേന രണ്ട് വിക്കറ്റും  നിധീഷ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement