Picsart 24 01 07 10 56 20 339

കേരള ഉത്തർപ്രദേശ് പോരാട്ടം സമനിലയിൽ അവസാനിച്ചു

രഞ്ജി ട്രോഫിയിൽ കേരള ഉത്തർപ്രദേശ് മത്സരം സമനിലയിൽ അവസാനിച്ചു. കേരളം രണ്ടാം ഇന്നിംഗ്സിൽ 72/2 എന്ന നിലയിൽ ഇരിക്കെ ആണ് കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഉത്തർപ്രദേശ് ലീഡ് എടുത്തത് കൊണ്ട് അവർക്ക് ആണ് ഈ ഫലം അനുകൂലമാകും. കേരളത്തിനായി ഉത്തർപ്രദേശ് അവരുടെ രണ്ടാം ഇന്നിങ്സ് 382 റൺസ് ലീഡിൽ നിൽക്കെ ഇന്ന് രാവിലെ ഡിക്ലയർ ചെയ്തിരുന്നു.

രണ്ടാം ഇന്നിങ്സിൽ അവർ 323/3 എന്ന സ്കോറാണ് എടുത്തത്. അവർക്ക് ആയി ഇന്നലെ ആര്യൻ ജുയാൽ സെഞ്ച്വറി നേടിയിരുന്നു. ഇന്ന് പ്രിയം ഗാർഗ് കൂടെ സെഞ്ച്വറി നേടി. പ്രിയം ഗാർഗ് 106 റൺസ് ആണ് എടുത്തത്.

അക്ഷ് ദീപ് നാത് 38 റൺസുമായി പുറത്താകാതെ നിന്നു. ആര്യൻ ജുയാൽ 115 റൺസ് എടുത്തിരുന്നു. മറ്റൊരു ഓപ്പണർ ആയ സമർത്ത് സിങ് 43 റൺസും എടുത്തു. കേരളത്തിനായി ബേസിൽ തമ്പി, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

ഉത്തർപ്രദേശ് ആദ്യ ഇന്നിംഗ്സിൽ 302 റൺസും കേരളം ആദ്യ ഇന്നിങ്സിൽ 243 റൺസുമായിരുന്നു നേടിയത്.

Exit mobile version