
134/6 എന്ന നിലയില്‍ നിന്ന് പൊരുതി കയറുവാന്‍ രാജസ്ഥാന് വാലറ്റത്തിനു കഴിഞ്ഞുവെങ്കിലും ലീഡ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെയുള്ള മത്സരത്തിന്റെ മൂന്നാം ദിവസം ദീപക് ചഹാര്‍, തജീന്ദര്‍ സിംഗ് ദില്ലണ്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീം സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. 82.3 ഓവറില്‍ 243 റണ്‍സിനു രാജസ്ഥാന് ഓള്‍ഔട്ട് ആവുകയായിരുന്നു.
തജീന്ദര്‍ ദില്ലണ്‍ 44 റണ്‍സും ദീപക് ചഹാര്‍ 31 റണ്‍സും നേടി. കേരളത്തിനായി ജലജ് സക്സേന 8 വിക്കറ്റ് നേടി. നിധീഷ് എംഡി, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ലഞ്ചിനു പിരിയുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്സില്‍ 16/1 എന്ന നിലയിലാണ്. വിഷ്ണു വിനോദ്(8) തേജീന്ദര്‍ സിംഗ് ദില്ലണ്‍ വിക്കറ്റ് നല്കി മടങ്ങി. 8 റണ്‍സുമായി ജലജ് സക്സേനയാണ് ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial