രഞ്ജി ട്രോഫി: 210 റണ്‍സ് ലീഡോടു കൂടി കേരളം

- Advertisement -

ഗോവയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ലീഡ്. ആദ്യ ഇന്നിംഗ്സില്‍ ഗോവയെ 286നു പുറത്താക്കിയ കേരളം 56 റണ്‍സ് ലീഡ് നേടിയിരുന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്സില്‍ 154/4 എന്ന നിലയിലാണ്.

നേരത്തെ മൂന്നാം ദിവസം 156/6 എന്ന നിലയില്‍ പുനരാരംഭിച്ച ഗോവയ്ക്ക് വേണ്ടി മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭണ്ഡേകറും (35) ശദബ് ജകാതിയും (85) ചേര്‍ന്ന് പുറത്തെടുത്തത്. എന്നാല്‍ ഇരുവരും പുറത്തായത് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നതില്‍ നിന്ന് കേരളത്തെ തടഞ്ഞു. 286 റണ്‍സിനു ഗോവ പുറത്താവുകയായിരുന്നു.
കേരളത്തിനു വേണ്ടി വിനോദ് കുമാര്‍ നാലും വാര്യര്‍ മൂന്നും വിക്കറ്റുകള്‍ നേടിയപ്പോള്‍ ഫാബിദ് അഹമ്മദും ഇക്ബാല്‍ അബ്ദുള്ളയും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് തുടക്കം അത്ര മികച്ചതായിരുന്നുില്ല. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഭവിന്‍ താക്കറെയെ വേഗം നഷ്ടമായ കേരളം ഒരു ഘട്ടത്തില്‍ 34/3 എന്ന നിലയിലായിരുന്നു. സഞ്ജു സാംസണ്‍ പൂജ്യം റണ്‍സിനു പുറത്തായപ്പോള്‍ 20 റണ്‍സെടുത്ത വിഷ്ണു വിനോദിനെയും കേരളത്തിനു നഷ്ടമായി. മൂന്ന് വിക്കറ്റുകളും നേടിയത് എസ് എസ് ഭണ്ഡേക്കര്‍ ആയിരുന്നു. രോഹന്‍ പ്രേം (60*) മുഹമ്മദ് അസ്ഹറുദ്ദീന്‍(56*) എന്നിവര്‍ ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത നൂറും റണ്‍സാണ് കേരളത്തിനു രക്ഷയായത്. സച്ചിന്‍ ബേബി(6) ആണ് കേരളത്തിനു നഷ്ടമായ നാലാം വിക്കറ്റ്.

Advertisement