രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് തോല്‍വി, ഗുജറാത്തിന്റെ വിജയം 90 റണ്‍സിന്

- Advertisement -

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. ബംഗാളിനോടേറ്റ തോല്‍വിയ്ക്ക് ശേഷം ഗുജറാത്തിനെതിരെ ബാറ്റിംഗ് കൈവിട്ടതാണ് ടീമിന് തിരിച്ചടിയായത്. ജയിക്കുവാന്‍ 268 റണ്‍സ് വേണ്ടിയിരുന്ന കേരളം 177 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 159/5 എന്ന നിലയിലായിരുന്ന കേരളം വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ലഞ്ചിന് ശേഷം ശേഷിച്ച 5 വിക്കറ്റ് 18 റണ്‍സിനിടെ നഷ്ടമാകുകയായിരുന്നു.

78 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ കേരള ക്യാമ്പില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലഞ്ചിന് ശേഷം താരം പുറത്തായതോടെ കേരളത്തിന്റെ പതനം വേഗത്തിലായി. ഗുജറാത്തിന് വേണ്ടി അക്സര്‍ പട്ടേല്‍ നാലും ചിന്തന്‍ ഗജ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ റൂഷ കലാരിയയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

Advertisement