രാഹുലിന് ശതകം നഷ്ടം, ഡല്‍ഹിയ്ക്കെതിരെ മികച്ച നിലയില്‍ കേരളം

Pic Courtesy: KCA Fb Page
- Advertisement -

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കതിരെ മികച്ച നിലയില്‍ കേരളം മുന്നേറുന്നു. ഒന്നാം ദിവസം 79 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 235/2 എന്ന നിലയിലാണ് നില്‍ക്കുന്നത്. തുമ്പ സെെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

രാഹുല്‍ പിയും ജലജ് സക്സേനയും കൂടി കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 32 റണ്‍സ് നേടിയ ജലജ് സക്സേനയെ കേരളത്തിന് നഷ്ടമായി.

പിന്നീട് രാഹുലും റോബിന്‍ ഉത്തപ്പയും കൂടി 118 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി കേരളത്തിനെ ശക്തമായ നിലയിലേക്ക് എത്തിച്ചു. എന്നാല്‍ തന്റെ ശതകത്തിന് മൂന്ന് റണ്‍സ് അകലെ രാഹുല്‍ പുറത്തായി. 97 റണ്‍സ് നേടിയ താരം പുറത്തായ ശേഷം സച്ചിന്‍ ബേബിയ്ക്കൊപ്പം റോബിന്‍ ഉത്തപ്പ കേരളത്തിന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. റോബിന്‍ 73 റണ്‍സും സച്ചിന്‍ ബേബി 25 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

Advertisement