സൗരാഷ്ട്രയ്ക്ക് 405 റണ്‍സ് വിജയലക്ഷ്യം

സഞ്ജു സാംസണും അരുണ്‍ കാര്‍ത്തികും മികവാര്‍ന്ന ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ കേരളത്തിനു മികച്ച രണ്ടാം ഇന്നിംഗ്സ് സ്കോര്‍. 411/6 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത കേരളം 405 റണ്‍സ് വിജയലക്ഷ്യമാണ് സൗരാഷ്ട്രയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. 214 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് സഞ്ജു-അരുണ്‍ കാര്‍ത്തിക് സഖ്യം മത്സരത്തിന്റെ മൂന്നാം ദിവസം അടിച്ച് കൂട്ടിയത്. സഞ്ജു 175 റണ്‍സ് നേടി പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. 180 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 8 സിക്സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ 175 റണ്‍സ്. അരുണ്‍ കാര്‍ത്തിക് 81 റണ്‍സ് നേടി.

രോഹന്‍ പ്രേം, ജലജ് സക്സേന എന്നിവര്‍ 44 റണ്‍സ് വീതം നേടി. 92 ഓവര്‍ ബാറ്റ് ചെയ്ത കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 21 പന്തില്‍ നിന്ന് 34 റണ്‍സ് നേടി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു. ധര്‍മ്മേന്ദ്രസിന്‍ഹ് ജഡേജയാണ് രണ്ടാം ഇന്നിംഗ്സിലും സൗരാഷ്ട്രയ്ക്കായി തിളങ്ങിയത്. ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെഎം ചൗഹാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് നേടിയിട്ടുണ്ട്. സ്നെല്‍ പട്ടേല്‍(15*), റോബിന്‍ ഉത്തപ്പ(8*) എന്നിവരാണ് ക്രീസില്‍. എഎ ബാരോത് ആണ് പുറത്തായ ബാറ്റ്സ്മാന്‍. സിജോമോന്‍ ജോസഫിനാണ് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോഫൻ × ദിമിത്രോവ് ഫൈനൽ
Next articleമികച്ച മറുപടിയുമായി ഓപ്പണര്‍മാര്‍, ഇന്ത്യയുടെ ലീഡ് 49 റണ്‍സ്