
സച്ചിന് ബേബിയുടെ 16 ബോള്‍ 30നു ശേഷം കേരളം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മത്സരത്തില്‍ 343 റണ്‍സ് വിജയ ലക്ഷ്യമാണ് കേരളം രാജസ്ഥാനു നല്‍കിയിരിക്കുന്നത്. രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് കേരളം നേടിയത്. ജലജ് സക്സേന 105 റണ്‍സ് നേടി പുറത്താകാതെ നിന്നു. സഞ്ജു സാംസണ് 72 റണ്‍സ് നേടി.
തലേ ദിവസത്തെ സ്കോറായ 217നോട് ഒരു റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ സഞ്ജു(72) പുറത്താകുകയായിരുന്നു. അശോക് മേനാരിയയ്ക്കാണ് സഞ്ജുവിന്റെ വിക്കറ്റ്. പിന്നീട് ഇറങ്ങിയ സച്ചിന് ബേബി റണ്‍ റേറ്റ് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബാറ്റ് വീശി. 4 ബൗണ്ടറിയും 1 സിക്സും സഹിതം 30 റണ്‍സാണ് നേരിട്ട 16 പന്തില്‍ സച്ചിന് നേടിയത്. തേജീന്ദര്‍ ദില്ലണ്‍ സച്ചിന് ബേബിയെ പുറത്താക്കിയതോടെ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 50.4 ഓവറാണ് കേരളം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തത്.
തേജീന്ദര്‍ ദില്ലണ്‍ രണ്ടും, മഹിപാല്‍ ലോംറോര്‍, അശോക് മേനാരിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial