സലാം നിസാറിന്റെ ഒറ്റയാൾ പോരാട്ടം, കേരളം 227ന് പുറത്ത്

- Advertisement -

രഞ്ജി ട്രോഫിയിൽ ഒരിക്കൽ കൂടെ കേരളത്തിന്റെ ബാറ്റിംഗ് പരാജയപ്പെടുന്നു. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പഞ്ചാബിനെതിരായ മത്സരത്തിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 227ൽ അവസാനിച്ചു. സലാ നിസാറിന്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിന് ഇത്രയെങ്കിലും റൺസ് നൽകിയത്. ആറാമനായി എത്തിയ നിസാർ പുറത്താകാതെ 91 റൺസ് ആണ് എടുത്തത്.

157 പന്തിൽ പത്ത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നിസാറിന്റെ ഇന്നിങ്സ്. നിസാറിന് ഒപ്പം പിടിച്ച് നിൽക്കാൻ വേറെ ആർക്കുമായില്ല. 48 റൺസ് എടുത്ത റോബിൻ, 28 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, 20 വിഷ്ണു വിനോദ് എന്നിവർ മാത്രമെ 10നു മുകളിൽ എങ്കിലും സ്കോർ ചെയ്തത്.

ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലാണ്. നിധീഷ് ആണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

Advertisement