സച്ചിൻ ബേബിയുടെ വിക്കറ്റിന് ശേഷം കേരളത്തിന്റെ താളം തെറ്റി

മധ്യ പ്രദേശിന്റെ കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ കേരളത്തിന് ക്വാര്‍ട്ടര്‍ കടക്കാനാകില്ല. ഒരു ഘട്ടത്തിൽ 369/2 എന്ന നിലയിൽ നിന്ന് സച്ചിന്‍ ബേബിയെ നഷ്ടമായപ്പോള്‍ കേരളം അതു വരെ കോഷ്വന്റിൽ കേരളം മുന്നിലായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റ് വീണതോടെ കേരളം 9 റൺസിന് പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്.

മൂന്ന് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ കേരളം 378 റൺസായിരുന്നു നേടേണ്ടിയിരുന്നത്. 114 റൺസ് നേടിയ സച്ചിൻ പുറത്തായി അധികം വൈകാതെ രാഹുലും പുറത്തായതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ യോഗ്യത ഇല്ലാതായി. 136 റൺസാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

369/2 എന്ന നിലയിൽ നിന്ന് 382/6 എന്ന നിലയിലേക്ക് കേരളം വീണതോടെ കാര്യങ്ങള്‍ കൂടുതൽ പ്രശ്നത്തിലായി. 153 ഓവറിൽ കേരളം 432/9 എന്ന നിലയിലെത്തിയപ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു. മധ്യ പ്രദേശിന്റെ സ്കോറിന് 153 റൺസ് അകലെ വരെ എത്തുവാന്‍ കേരളത്തിന് സാധിച്ചിരുന്നു.

ആദ്യ ഇന്നിംഗ്സ് അവസാനിക്കാതെ മത്സരം സമനിലയിൽ അവസാനിച്ചുവെന്നാണ് സ്കോര്‍ കാര്‍ഡിൽ സൂചിപ്പിച്ചിരിക്കുന്നത്.