
- Advertisement -
രഞ്ജി ട്രോഫി 2017-18 സീസണിലെ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍ നോക്കൗട്ട് ഘട്ടത്തിലെ ഫിക്സ്ച്ചര്‍ പുറത്ത് വിട്ട് ബിസിസിഐ. ഗ്രൂപ്പ് എ യില്‍ നിന്ന് കര്‍ണ്ണാടകയും ഡെല്‍ഹിയും ഗ്രൂപ്പ് ബിയില്‍ നിന്ന് ഗുജറാത്ത്, കേരളം എന്നിവര്‍ യോഗ്യത നേടി. ഗ്രൂപ്പ് സിയില്‍ മധ്യപ്രദേശ്, മുംബൈ, ഗ്രൂപ്പ് ഡിയില്‍ വിദര്‍ഭ, ബംഗാള്‍ എന്നിവരാണ് യോഗ്യത നേടിയത്.
ഡിസംബര്‍ ഏഴിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. സൂരത്തില്‍ വെച്ചാണ് മത്സരം അരങ്ങേറുക. മറ്റു മത്സരങ്ങളില്‍ ഗുജറാത്ത് ബംഗാളിനെയും(ജയ്പൂരില്‍) ഡല്‍ഹി മധ്യപ്രദേശിനെയും(വിജയവാഡ) കര്‍ണ്ണാടക മുംബൈയെയും നേരിടും(നാഗ്പൂര്‍).
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement