110 റണ്‍സ് ലീഡുമായി കേരളം

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 110 റണ്‍സ് ലീഡുമായി കേരളം. ചായ സമയത്ത് കേരളം 87/4 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ക്യാമ്പില്‍ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. 4 റണ്‍സുമായി വിഷ്ണു വിനോദും 32 റണ്‍സ് നേടിയ സിജോമോന്‍ ജോസഫുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

സച്ചിന്‍ ബേബി(23), വിനൂപ് മനോഹരന്‍(16) എന്നിവരാണ് പുറത്തായ താരങ്ങളില്‍ പ്രധാന സ്കോറര്‍മാര്‍.