Site icon Fanport

ശതകം നഷ്ടമായി വിനൂപ്, പൂജ്യത്തിനു പുറത്തായി അസ്ഹറുദ്ദീന്, കേരളത്തിനു ജയം കൈയ്യകലത്തില്‍

കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ ടീമിലെ സീനിയര്‍ താരങ്ങളായ സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും കൈകളില്‍. ഹിമാച്ചലിന്റെ 297 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 138/2 എന്നി നിലയിലായിരുന്നു. അവിടെ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച സച്ചിന്‍ ബേബിയും വിനൂപ് മനോഹരനും കേരളത്തെ മുന്നോട്ട് നയിച്ചുവെങ്കിലും ശതകത്തിനു 4 റണ്‍സ് അകലെ വിനൂപ് പുറത്തായി. 96 റണ്‍സ് നേടിയ വിനൂപിനെ ഡാഗര്‍ ആണ് പുറത്താക്കിയത്. അടുത്ത ഓവറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ കേരളം 206/2 എന്ന നിലയില്‍ നിന്ന് 207/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

എന്നാല്‍ സഞ്ജു സാംസണും സച്ചിന്‍ ബേബിയും കൂടി കേരളത്തെ വിജയത്തിലേക്ക് നയിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ നിലകൊള്ളുന്നത്. 58 ഓവറില്‍ നിന്ന് 245 റണ്‍സ് നേടിയ കേരളത്തിനു വിജയിക്കുവാന്‍ 52 റണ്‍സ് കൂടി നേടണം. 72 റണ്‍സുമായി സച്ചിന്‍ ബേബിയും 27 റണ്‍സ് നേടി സഞ്ജു സാംസണുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version