രഞ്ജി ട്രോഫി: കേരള ഹരിയാന മത്സരം സമനിലയില്‍

- Advertisement -

ഹരിയാനയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു സമനില. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഹരിയാന 315/3 എന്ന നിലയിലായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്സ് 404/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ മികവില്‍ 3 പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഹരിയാനയ്ക്ക് 1 പോയിന്റ് സ്വന്തമായി. കേരളത്തിന്റെ സന്ദീപ് വാര്യര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

രണ്ടാം ഇന്നിംഗ്സില്‍ ഹരിയാനയ്ക്ക് വേണ്ടി എന്‍ ആര്‍ സൈനി പുറത്താകാതെ നേടിയ 152 റണ്‍സാണ് 315 എന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. മികച്ച പിന്തുണയോടെ രജത് പലിവാലും(75) എംഎസ് ഹൂഡയും(50*) അര്‍ദ്ധ സെഞ്ച്വറികള്‍ സ്വന്തമാക്കി.

കേരളത്തിനു വേണ്ടി ജലജ് സക്സേന രണ്ടും ഇക്ബാല്‍ അബ്ദുള്ള ഒരു വിക്കറ്റും നേടി.

Advertisement