മൂന്ന് വിക്കറ്റ് വീഴ്ത്തി കേരളം, ആദ്യ ദിവസം എറിഞ്ഞത് 24 ഓവര്‍ മാത്രം

- Advertisement -

വിദര്‍ഭയ്ക്കെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം. നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം ഏകദേശം ഒന്നര സെഷനുകളോളം നഷ്ടമായ ശേഷം ആദ്യ ദിവസം 24 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിനു തിരിച്ചടിയായി.

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ വിദര്‍ഭയ്ക്കായി മികച്ച പ്രകടനം നടത്തി വരുന്ന ക്യാപ്റ്റന്‍ ഫൈസ് ഫസല്‍(9), വസീം ജാഫര്‍(12), സഞ്ജയ് രാമസ്വാമി(17) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. അക്ഷയ് കെസി രണ്ടും നിധീഷ് ഒരു വിക്കറ്റും നേടി. വിദര്‍ഭയ്ക്കായി ഗണേഷ് സതീഷ്(7*), കരണ്‍ ശര്‍മ്മ(7*) എന്നിവരാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement