Picsart 24 02 05 16 29 57 775

രഞ്ജി ട്രോഫി, കേരള ഛത്തീസ്‌ഗഢ് പോരാട്ടം സമനിലയിൽ

രഞ്ജി ട്രോഫിയിൽ കേരളത്തിന് ഒരു സമനില കൂടെ. ഛത്തീസ്‌ഗഢിന് എതിരായ മത്സരവും സമനിലയിൽ അവസാനിച്ചു. എങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയത് പോയിന്റ് പട്ടികയിൽ കേരളത്തിന് നേട്ടമാകും. കേരളം ഇന്ന് രണ്ടാം ഇന്നിങ്സിൽ 251/5 എന്നായപ്പോൾ ഡിക്കയർ ചെയ്തിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഛത്തീസ്‌ഗഢ് 79/1 എന്ന നിലയിൽ ഇരിക്കെ കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനമായി.

കേരളത്തിനായി രണ്ടാം ഇന്നിങ്സിലും സച്ചിൻ ബേബി തിളങ്ങി. സച്ചിൻ ബേബി 94 റൺസ് എടുത്ത് റണ്ണൗട്ട് ആയി. മുഹമ്മദ് അസറുദ്ദീൻ 50 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ 24 റൺസ് എടുത്ത് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ സച്ചിൻ ബേബി 91 റൺസ് എടുത്തിരുന്നു.

കേരളം ആദ്യ ഇന്നിങ്സിൽ 350 റൺസ് നേടിയപ്പോൾ ഛത്തീസ്‌ഗഢ് 312ന് ഓളൗട്ട് ആയിരുന്നു.

Exit mobile version