ചരിത്രം കുറിച്ച് കേരളം, സൗരാഷ്ട്രയ്ക്കെതിരെ 309 റണ്‍സ് ജയം

സഞ്ജുവിന്റെ തകര്‍പ്പന്‍ ശതകം രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനു കരുത്തേകി

- Advertisement -

രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ സൗരാഷ്ട്രയെ പരാജയപ്പെടുത്തി കേരളത്തിനു മികച്ച ജയം. കേരളത്തിന്റേത് സീസണിലെ നാലാം ജയമാണ്. നേരത്തെ ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍ ടീമുകളെ പരാജയപ്പെടുത്തി കേരളം ഗുജറാത്തിനെതിരെയുള്ള മത്സരം മാത്രമാണ് പരാജയപ്പെട്ടത്. അവസാന മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. നിലവില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ഇന്ന് അവസാനിക്കുന്ന മത്സരത്തില്‍ രാജസ്ഥാനെതിരെ ഗുജറാത്തിനു വിജയ സാധ്യത ഏറെയായതിനാല്‍ കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഗ്രൂപ്പ് ബിയില്‍ കേരളത്തിനു 24 പോയിന്റാണ് ഉള്ളത്.

405 റണ്‍സ് വിജയലക്ഷ്യം സൗരാഷ്ട്രയ്ക്ക് നല്‍കിയ കേരളം എന്നാല്‍ സന്ദര്‍ശകരെ 95 റണ്‍സില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ജലജ് സക്സേന നാല് വിക്കറ്റ് വീഴ്ത്തി. അക്ഷയ് കെസി, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റുകളുമായി കേരള വിജയത്തിനു കളമൊരുക്കി. ചേതേശ്വര്‍ പുജാരയും, രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം ചേര്‍ന്നതിനാല്‍ ശക്തി ക്ഷയിച്ചുവെങ്കിലും റോബിന്‍ ഉത്തപ്പ, ജയ്ദേവ് ഉന‍ഡ്കട്, ഷെല്‍ഡണ്‍ ജാക്സണ്‍ എന്നീ മികവാര്‍ന്ന താരങ്ങളടങ്ങിയ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന്റെ വിജയം ചരിത്രപരമായ വിജയം തന്നെയാണ്.

സ്കോര്‍:
കേരളം: 225, 411/6 ഡിക്ലയര്‍
സൗരാഷ്ട്ര: 232, 95

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement