സഞ്ജുവും പുറത്ത്, കേരളം തോല്‍വിയിലേക്ക്

- Advertisement -

ലഞ്ചിന് 159/5 എന്ന നിലയില്‍ നിന്ന് മത്സരം പുനരാരംഭിച്ച കേരളത്തിന് സഞ്ജു സാംസണെയും രാഹുല്‍ പിയെയും നഷ്ടമായി. വിജയ പ്രതീക്ഷയുണ്ടായിരുന്ന കേരളത്തിന്റെ സാധ്യതകള്‍ ഇതോടെ ഇല്ലാതെയായി. 78 റണ്‍സ് നേടിയ സഞ്ജുവിനെ അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ താരം ലഞ്ചില്‍ നിന്ന് മൂന്ന് റണ്‍സ് കൂടിയാണ് തന്റെ സ്കോറിലേക്ക് ചേര്‍ത്തത്. രാഹുലിനെ ചിന്തന്‍ ഗജയാണ് പുറത്താക്കിയത്.

47 ഓവര്‍ പിന്നിടുമ്പോള്‍ കേരളം 167/8 എന്ന നിലയിലാണ്. ബേസില്‍ തമ്പിയെ അക്സര്‍ പട്ടേല്‍ പുറത്താക്കി. വിജയത്തിനായി കേരളം 101 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

Advertisement