രഞ്ജി ട്രോഫി : ആദ്യ ദിനം ഓള്‍ഔട്ടായി ത്രിപുര

- Advertisement -

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച കേരളം ത്രിപുര രഞ്ജി ട്രോഫി മത്സരത്തില്‍ ത്രിപുരയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ത്രിപുര 213 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യ ദിവസം മൂന്നോവര്‍ കളിച്ച കേരളം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 റണ്‍സ് എന്ന നിലയിലാണ്. 5 റണ്‍സുമായി ഭവിന്‍ താക്കറും 6 റണ്‍സ് നേടി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസില്‍. ടോസ് നേടിയ ത്രിപുര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ത്രിപുരയ്ക്ക് വേണ്ടി യശ്പാല്‍ സിംഗ് അര്‍ദ്ധ ശതകം(50) നേടിയപ്പോള്‍ ക്യാപ്റ്റന്‍ മുര സിംഗ്(42) ഓപ്പണര്‍ ബോസ് (36) എന്നിവരാണ് റണ്‍സ് നേടാനായത്. 124/7 എന്ന നിലയില്‍ തകര്‍ന്ന ത്രിപുരയെ യശ്പാല്‍ സിംഗ് – മുര സിംഗ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. യശ്പാല്‍ സിംഗിനെ പുറത്താക്കി വിനോദ് കുമാറാണ് കൂട്ടുകെട്ട് ഭേദിച്ചത്. ഏറെ വൈകാതെ മുര സിംഗും പുറത്തായി.

നിശ്ചിതമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കേരള ബൗളര്‍മാര്‍ ആദ്യ ദിനം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനു വേണ്ടി സന്ദീപ് വാര്യര്‍ ജലജ് സക്സേന എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി അക്ഷയ് ചന്ദ്രന്‍ വിനോദ് കുമാര്‍ സിവി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 26 റണ്‍സ് നേടിയ എസ് കെ പട്ടേല്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

Advertisement