പൊരുതി നോക്കി കേരള ബൗളര്‍മാര്‍, ഗുജറാത്തിനു 4 വിക്കറ്റ് ജയം

- Advertisement -

105 റണ്‍സ് എന്ന അനായാസ ലക്ഷ്യം തേടി ഇറങ്ങിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ ഒന്ന് വിറപ്പിച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുവാന്‍ അവര്‍ക്കായില്ല. 22/1 എന്ന നിലയില്‍ അവസാന ദിവസം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്ത് 5 വിക്കറ്റ് കൂടി നഷ്ടമായെങ്കിലും വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആദ്യ സെഷനില്‍ തന്നെ വിക്കറ്റുകള്‍ തുടരെ നേടി കേരള ബൗളര്‍മാര്‍ ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ ഗുജറാത്ത് അധികം പതറിയില്ല. 81/6 എന്ന നിലയില്‍ ഒത്തുകൂടിയ ആദ്യ ഇന്നിംഗ്സിലെ ഹീറോ ചിരാഗ് ഗാന്ധിയും(11*) നായകന്‍ പാര്‍ത്ഥിവ് പട്ടേലും(18*) ഗുജറാത്തിനെ 4 വിക്കറ്റ് വിജയത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

പ്രിയാങ്ക് പഞ്ചല്‍ 30 റണ്‍സ് നേടി ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയി. കേരളത്തിനു വേണ്ടി അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്കോര്‍
കേരളം : 208, 203
ഗുജറാത്ത് :307, 108/6

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement